പറവൂർ: ലിറ്റിൽ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ അംഗവും ചാലക്കുടി കാടുകുറ്റി വലിയമർത്തിങ്കൽ പരേതനായ ഫ്രാൻസിസ് - അനില ദമ്പതികളുടെ മകളുമായ സിസ്റ്റർ ജിജി ഫ്രാൻസിസ് അവരസ് എറണാകുളം ബാർ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. കന്യാസ്ത്രീയായി 25 വർഷക്കാലം സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സിസ്റ്റർ സഭയുടെ കീഴിൽ ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട് എൽഡ സെപ്യാച്ചി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായും പ്രധാന അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. ......
ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് മാളിന്റെ പന്ത്രണ്ടാം ആനിവേഴ്സറിയുടെ ഭാഗമായി നടത്തിയ ഈ മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പങ്കെടുത്തു.
ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗണിൽ നടക്കുന്ന കിഡ്സ് കാർണിവലിൽ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ......
കർണാടകം: പ്രശസ്ത എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തിയും ഭർത്താവ് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ജാതി സെൻസസിൽ പങ്കുചേരാൻ വിസമ്മതം പ്രകടിപ്പിച്ചു. ബംഗളുരു ജയനഗറിലെ വീട്ടിൽ എമ്യുണറേറ്റർമാർ എത്തിയിരുന്നെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ ഇരുവരും കൂട്ടാക്കിയില്ല. "ഞങ്ങൾ പിന്നോക്കവിഭാഗത്തിൽ പെടുന്നവരല്ല. ......
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിച്ഛായ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇടതു മുന്നണിയിൽ തിരക്കിട്ട കൂടിയാലോചനകൾ. നിലവിലെ ദേവസ്വം ഭരണസമിതിയെ മാറ്റി പുതിയ ഭരണസമിതിയെ അധികാരം ഏൽപ്പിക്കുന്നത് സംബന്ധിച്ചാണ് സിപിഎം - സിപിഐ പാർട്ടികൾ കൂടിയാലോചന നടത്തുന്നത്. ......
അപകടങ്ങള്‍ മുന്നറിയിപ്പ് നല്‍കാറില്ല. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ഒരു റോഡപകടം, വീഴ്ച, പൊള്ളല്‍, ആക്രമണം എന്നിവ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ......
പ്രണയത്തിൽ പരാജയപ്പെട്ട സ്ത്രീയെ ഇന്നും സമൂഹം “വഴിപിഴച്ചവൾ” എന്ന നിലയിലാണ് കാണുന്നത്. ജീവിതത്തിൽ മുന്നേറുന്ന മലയാളി സ്ത്രീകൾക്കും പ്രണയത്തിൽ തോൽവിയെ മറികടക്കുന്നത് എളുപ്പമല്ല. ......
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. വൻ വിലവർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 2,840 രൂപയാണ് ഇന്ന് കൂടിയത്.......
കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്ലിം ലീഗെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പേരിലും പ്രവർത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു. ......
ന്യൂഡൽഹി: ഇന്ത്യൻ സ്കൂളുകളിൽ അദ്ധ്യാപകരുടെ കൂട്ട പലായനം ഒരു നിശബ്ദ വിപ്ലവമായി വളരുകയാണ്. അനുഭവസമ്പന്നരായ അദ്ധ്യാപകർ നിരാശരായി ജോലി വിട്ട് പോവുകയും, യുവതലമുറ ഈ തൊഴിലിനോട് താൽപ്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന അതിഗുരുതരമായ സാഹചര്യം നിലനിൽക്കുന്നു. ......